ബൈസൻവാലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ എം.ആർ. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ വളരെ ഗൗരവതരം : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ശനിയാഴ്ച  ബൈസൻവാലിയിലെത്തും.

വ്യാപകമായ റവന്യൂ ഭൂമി കൈയേറ്റവും അനധികൃത നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന ദേവികുളം താലൂക്കിലെ ബൈസൻവാലി ഗ്രാമ പഞ്ചായത്തിലെ കൈയേറ്റ സ്ഥലങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻപ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല സന്ദർശിക്കും. ഈ മാസം ഏഴിന് ഉച്ച കഴിഞ്ഞു മൂന്നിന് ബൈസൻവാലിയിലെത്തുന്ന അദ്ദേഹം ബൈസൻവാലി വില്ലേജിലെ ചൊക്രമുടിയട‌ക്കം സന്ദർശിക്കുന്നതാണ്. ബൈസൻവാലി വില്ലേജിലെ സർവേ നമ്പർ 27/1ൽപ്പെ‌ട്ട‌ 40 ഏക്കറോളം റവന്യൂ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികൾ കൈയേറിയിരിക്കുന്നത്. ഇതിനെതിരേ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലും പ്രക്ഷോഭത്തിലുമാണ്.

ബൈസൻവാലി വില്ലേജിലെ കൈയേറ്റമേഖലയിൽ വ്യാപകമായ തോതിൽ അനധികൃത നിർമാണം നടക്കുകയാണ്. പരിസ്ഥിതി ലോല മേഖലയായ ഇവിടെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ജെസിബി, ഹിറ്റാച്ചി തുടങ്ങിയ കൂറ്റൻ യന്ത്രങ്ങളുപയോഗിച്ച് മണ്ണ് മന്തിയും കുന്നുകൾ നിരത്തിയും റോഡ് വെട്ടിയും വ്യാപകമായ തോതിൽ മരം മുറിച്ചുമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവിടെ പട്ടിക ജാതിക്കാരുടെയും പട്ടിക വർഗ വിഭാഗത്തിന്റെയും കോളനികളുണ്ട്. ഇവരടക്കം ഇരുനൂറോളം കുടുംബങ്ങളാണ് ഇവിയുള്ളത്. അവരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന തരത്തിലാണ് കൈയേറ്റവും നിർമാണ പ്രവർത്തനങ്ങളും നടക്കുന്നത്. അതിവ പരിസ്ഥിതി ലോല പ്രദേശത്ത് റിസോർട്ട് അടക്കമുള്ള നിർമാണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഇവിടെ പട്ടികജാതി വിഭാഗക്കാരുടെ പേരിൽ അധികൃതമായി നാല് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കി റവന്യൂ ഭൂമി സ്വകാര്യ വ്യക്തിക്കു മറിച്ചു വിൽക്കാനുള്ള സൗകര്യമൊരുക്കി. അതിന്റെ മറവിലാണ് കൂടുതൽ ഭൂമിക്കു വ്യാജ പട്ടയം നൽകാനുള്ള നീക്കം നടക്കുന്നത്. അതിനിടെ സിപിഐ ജില്ലാ സെക്രട്ടറി സലീമിനോടൊപ്പം റവന്യൂ മന്ത്രിയെ നേരിട്ടു കണ്ട് പ്രത്യേക ഉത്തരവിലൂടെ 12 ഏക്കർ ഭൂമി കൈയേറ്റക്കാരന് പതിച്ചു കൊടുത്തതായി ബൈസൻവാലി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ എം.ആർ. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇടുക്കി ജില്ലയിലെ പരിസ്ഥിതി ലോല മേഖലയിലടക്കം വൻതോതിൽ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മുൻ പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല നാളെ (ശനി ) ബൈസൻവാലിയിലെത്തുന്നത്. ഇടുക്കി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും അദ്ദേഹത്തെ അനുഗമിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *