സാധാരണക്കാരുടെ ഹൃദയത്തുടിപ്പ് മനസിലാകാത്ത ഭീകര ജീവിയാണ് മുഖ്യമന്ത്രി : കെ.സുധാകരന്‍ എംപി

Spread the love

നാട്ടിലെ സാധാരണക്കാരുടെ ഹൃദയത്തുടിപ്പ് മനസിലാക്കാന്‍ പോലുംകഴിയാത്ത ഒരു ഭീകര ജീവിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഇതുപോലൊരു മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് പ്രതിഷേധ മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ എട്ടുവര്‍ഷത്തെ ഭരണം കൊണ്ട് സ്ത്രീ സുരക്ഷ ഇല്ലാതാക്കിയെന്നതാണ് അദ്ദേഹത്തിന്റെ ഭരണനേട്ടം. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത സര്‍ക്കാരാണിത്.ക്രമസമാധാന പരിപാലനം പാടെ തകര്‍ന്നു. പരാതിയുമായി പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രികള്‍ക്ക് പോലും പോകാന്‍

വാര്‍ത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതില്‍ ആരോപണവിധേയനായ എസ്.പി മുഖ്യമന്ത്രിയെ വിശേഷിപ്പത് അങ്കിളെന്നാണ്. ഇതാണ് ആഭ്യന്തരവകുപ്പിലെ അവസ്ഥ.പോലീസുകാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.ചക്കിക്കൊത്ത ചങ്കരന്‍ എന്നപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍. നീതിയും ന്യായവും ഇവിടെയില്ല. കഴിവുകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്.

മാഫിയകളുടെ സംരക്ഷനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണം.ഞാന്‍,എന്റെ കുടുംബം,എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. മക്കള്‍ക്കും കുടുംബത്തിനും പണം ഉണ്ടാക്കുന്നതിനൊപ്പം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം. മുമ്പും നിരവധി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്‍ഗ്രസുകാര്‍ വിമര്‍ശിച്ചിട്ടില്ല.അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊണ്ടവരായിരുന്നെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഒന്നുകില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കണം. അല്ലെങ്കില്‍ പൊതുജനം അതിന് തയ്യാറാകും. വരുംദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കും. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് അവകാശ സമരമാണ്. എന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്. പൊലീസുകാരുടെ തോന്ന്യവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. രാജിവെച്ചില്ലെങ്കില്‍ പിണറായി വിജയനെ അടിച്ചുപുറത്താക്കാന്‍ കേരളത്തിലെ ജനങ്ങള്‍ രംഗത്തുവരും. ആ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *