പ്രിയദര്‍ശിനി ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി

Spread the love

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പതിനായിരം രൂപയുടെ പ്രീമിയം അംഗത്വം എടുത്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പാര്‍ട്ടി ഭാരവാഹികളും അംഗങ്ങളും ജനപ്രതിനിധികളും ആയിരം രൂപയുടെ അംഗത്വം നിര്‍ബന്ധമായും എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദ്ദേശിച്ചു.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ പഴകുളം മധു അധ്യക്ഷത വഹിച്ചു.പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് പ്രചോദനമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു.
പ്രീമിയം,ഗോള്‍ഡ്,സില്‍വര്‍ എന്നിങ്ങനെ മൂന്ന് അംഗത്വങ്ങളാണുള്ളത്. ഇവയില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് 35 ശതമാനം ഡിസ്‌കൗണ്ടോടെ കെപിസിസി പ്രസിദ്ധീകരണങ്ങള്‍ വീടുകളില്‍ എത്തിക്കും.
എഐസിസി സെക്രട്ടറിമാരായ പി.വി.മോഹന്‍,വി.കെ.അറിവഴകന്‍,മന്‍സൂര്‍ അലിഖാന്‍,കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു,കെപിസിസി ഭാരവാഹികളായ ടി.യു.രാധാകൃഷ്ണന്‍,കെ.ജയന്ത്,വി.ടി.ബലറാം,എന്‍.ശക്തന്‍,ജി.എസ്.ബാബു,ജി.സുബോധന്‍,എംഎം നസീര്‍,കെപി ശ്രീകുമാര്‍,ആലിപ്പറ്റ ജമീല,പി.എം നിയാസ്,സോണി സെബാസ്റ്റ്യന്‍,പി.എ സലിം,ജോസി സെബാസ്റ്റ്യന്‍ ,ദീപ്തിമേരി വര്‍ഗീസ്,പി.ചന്ദ്രന്‍,പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സെക്രട്ടറി ബിന്നി സാഹിതി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *