തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറല്‍ ബാങ്ക് നാലു കോടി രൂപ സംഭാവന ചെയ്തു. ബാങ്കിന്റെ നിയുക്ത മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, തിരുവനന്തപുരം സോണ്‍ മേധാവി കെ വി ഷിജു, ഗവണ്‍മെന്റ് ബിസിനസ് സൗത്ത് മേധാവി കവിത കെ നായര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് ചെക്ക് കൈമാറിയത്. വയനാട് ദുരിതബാധിതരുടെ ഉന്നമനത്തിനായാണ് തുക നല്‍കിയത്.
തങ്ങള്‍ സേവനം നല്‍കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത ഫെഡറല്‍ ബാങ്കിന്റെ മൂല്യങ്ങളുടെ മുഖ്യഘടകമാണെന്ന് ബാങ്കിന്റെ ചീഫ് എച്ച്ആര്‍ ഓഫിസര്‍ എന്‍ രാജനാരായണന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നിസ്വാര്‍ത്ഥമായി നല്‍കിയ സംഭാവനയ്‌ക്കൊപ്പം ബാങ്കിന്റെ പങ്കു കൂടി ചേര്‍ത്താണ് നാല് കോടി രൂപ സമാഹരിച്ചത്. ദുരിതബാധിതര്‍ക്കു സമാശ്വാസമരുളുന്ന സംസ്ഥാനത്തിന് ഈ സംഭാവനയും സഹായകമാകുമെന്നു കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ കാപ്ഷന്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറല്‍ ബാങ്ക് നല്‍കുന്ന നാലു കോടി രൂപയുടെ ചെക്ക് ബാങ്കിന്റെ നിയുക്ത മാനേജിങ് ഡയറക്ടര്‍ കെ വി എസ് മണിയന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുന്നു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലനി വാര്യര്‍, തിരുവനന്തപുരം സോണല്‍ മേധാവി കെ വി ഷിജു, ഗവണ്‍മെന്റ് ബിസിനസ് സൗത്ത് മേധാവി കവിത കെ നായര്‍ എന്നിവര്‍ സമീപം.
Athulya K R