കൊച്ചി: താഷ്കന്റിൽനിന്നും ഗോവയിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വ്യോമഗതാഗതം ഒക്ടോബർ 27 മുതൽ ആരംഭിക്കുമെന്ന് ഉസ്ബസ്‌കിസ്ഥാൻ എയർവേയ്‌സ് അറിയിച്ചു. താഷ്കന്റിൽനിന്നും ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണ് സർവീസ് നടത്തുക. ഗോവ ടൂറിസം ഡിപാർട്മെന്റിന്റെയും താഷ്കന്റിലുള്ള ഇന്ത്യൻ എംബസിയുടെയും നിരന്തര ശ്രമഫലമായാണ് വ്യോമഗതാഗതം സാധ്യമായത്. പുതിയ വിമാന സർവീസുകൾ ഗോവൻ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നു ടൂറിസം വകുപ്പ് മന്ത്രി രോഹൻ അശോക് ഖൗണ്ടെ പറഞ്ഞു. മധ്യ ഏഷ്യയിലേക്കുള്ള ഗോവയുടെ വാണിജ്യ- വ്യാപാര ബന്ധവും ഇതോടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി ഗോവയെ മാറ്റുന്നതിന്റെ നടപടികളുടെ ഭാഗമായി, വരുന്ന താഷ്കന്റ് ഇന്റർനാഷണൽ ടൂറിസം ഫെയറിൽ (ടിഐടിഎഫ്) പങ്കെടുക്കുമെന്ന് ഗോവ ടൂറിസം വകുപ്പ് അറിയിച്ചു.
Ajith V Raveendran