കൊച്ചി: രാജ്യത്തെ ആദ്യ ക്യുആര്‍ അധിഷ്ഠിത കോയിന്‍ വെന്‍ഡിങ് മിഷ്യന്‍ ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. കോഴിക്കോട് പുതിയറ ബ്രാഞ്ചില്‍ സ്ഥാപിച്ച മിഷ്യന്‍ ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഗ്രൂപ് പ്രസിഡന്റുമായ ജോണ്‍സണ്‍ കെ ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കോഴിക്കോട് സോണ്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ എ സുതീഷ് സന്നിഹിതനായിരുന്നു. നാണയം വിതരണം ചെയ്യുന്ന പരമ്പരാഗത മിഷ്യനുകളേക്കാള്‍ ലളിതമായ ഈ സംവിധാനം ചെറുകിട കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സൗകര്യപ്രദമാണ്. ഈ സംവിധാനത്തിലൂടെ 24 മണിക്കൂറും ഏതു ബാങ്കിന്റെ ഇടപാടുകാര്‍ക്കും നാണയങ്ങള്‍ ലഭ്യമാകും. നാണയങ്ങളുടെ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കന്ന ഈ പുതിയ സംവിധാനം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബാങ്കിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ കാഴ്ചപ്പാടിനോടു യോജിച്ചു പോകുന്നതു കൂടിയാണെന്ന് ചീഫ് ടെക്നോളജി ഓഫിസറും ഗ്രൂപ് പ്രസിഡന്റുമായ ജോണ്‍സണ്‍ കെ ജോസ് പറഞ്ഞു.
ഫോട്ടോ കാപ്ഷന്‍ : ഇന്ത്യയിലെ ആദ്യ ക്യുആര്‍ അധിഷ്ഠിത കോയിന്‍ വെന്‍ഡിങ് മിഷ്യന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് കോഴിക്കോട് പുതിയറ ശാഖയില്‍ ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഗ്രൂപ് പ്രസിഡന്റുമായ ജോണ്‍സണ്‍ കെ ജോസ് നിര്‍വഹിക്കുന്നു. ബാങ്കിന്റെ സോണല്‍ മേധാവി എ സുതീഷ്, റീജണല്‍ മേധാവി ജോസ്‌മോന്‍ പി ഡേവിഡ്, പുതിയറ ബ്രാഞ്ച് മേധാവി എ കെ ഷോബിന്‍ തുടങ്ങിയവര്‍ സമീപം.
Athulya K R