മതേതരചേരിയുടെ ശക്തമായ സാന്നിധ്യമായി യെച്ചൂരി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു.കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ,മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകന്‍. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്ന് കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ
സന്ധിയില്ലാത്ത പോരാട്ടമായിരുന്നു യെച്ചൂരിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച യെച്ചൂരി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും കെ.സുധാകരന്‍ പറഞ്ഞു.