എല്‍ഡിഎഫിന് ചേരുക ഇടതുപക്ഷ ഏകാധിപത്യ മുന്നണിയെന്ന വിശേഷണമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

ഘടക കക്ഷികളോട് മുഖ്യമന്ത്രിക്കുള്ളത് ജന്മിത്വ മനോഭാവം.

ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റണമെന്ന ഘടകകക്ഷികളുടെ അഭിപ്രായം എല്‍ഡിഎഫ് യോഗത്തില്‍ ചവിട്ടിമെതിച്ച മുഖ്യമന്ത്രിയുടെ നടപടിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന പേരിന് പകരം ഇടതുപക്ഷ ഏകാധിപത്യ മുന്നണിയെന്നാക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

താന്‍പ്രമാണിത്തമാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹം സിപിമ്മിന് വിധേയനല്ല. മന്ത്രിസഭയ്ക്കും എല്‍ഡിഎഫിനും ഉത്തരംപറയാനുള്ള കടമപോലും അദ്ദേഹം നിറവേറ്റുന്നില്ല. എഡിജിപിയെ മാറ്റണമെന്ന് ഘടകകക്ഷികള്‍ മുന്നണിയോഗത്തില്‍ ആവശ്യപ്പെടുമ്പോള്‍ അന്വേഷണം നടക്കട്ടെയെന്ന ധാര്‍ഷ്ട്യത്തോടെയുള്ള പതിവ് മറുപടിയാണ് മുഖ്യമന്ത്രിയുടേത്. ആരോപണവിധേയനായ എഡിജിപിയെ മാറ്റാതെ കീഴുദ്യോഗസ്ഥരെ നിയോഗിച്ചുള്ള അന്വേഷണം തന്നെ പ്രഹസനമാണ്. ഈ അന്വേഷണത്തില്‍ എഡിജിപിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെടില്ല. ജന്മിത്വ മനോഭാവത്തോടെയാണ് എല്‍ഡിഎഫിലെ ഘടകകക്ഷികളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം. മുന്നണിയിലെ ഘടക കക്ഷികളെല്ലാം കുടിയാന്‍മാരെപ്പോലെ കാണുന്നു. ബിജെപി നേതാവ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടാണ് ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ സംരക്ഷിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പോലും സിപിഐക്ക് കഴിയുന്നില്ല. എഡിജിപിയെ മാറ്റണമെന്ന് പറഞ്ഞ് നിലവിളിക്കാന്‍ മാത്രമെ അവര്‍ക്ക് കഴിയുന്നുള്ളു. നിലപാടുകള്‍ പണയപ്പെടുത്തി ജീവിക്കുന്ന ഭീരുക്കളുടെ പാര്‍ട്ടിയായി സിപി ഐമാറി. മുഖ്യമന്ത്രി കണ്ണുരുട്ടിയാല്‍ മുട്ടുമടക്കി ഇരിക്കുന്ന സിപി ഐയുടെ നേതൃത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നും എംഎം ഹസന്‍ പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *