സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സന്തുലിതമായി വിതരണം ചെയ്യണം : മുഖ്യമന്ത്രി

Spread the love

ധനമന്ത്രിമാരുടെ കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോൺക്ലേവ് തിരുവനന്തപുരം ഹയാത്ത്

റീജൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്നാട്, കർണാടക, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വിഷയ വിദഗ്ദ്ധരുടെയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രസ്തുത വിഷയം 16-ാം ധനകാര്യ കമ്മിഷന് മുമ്പാകെ ഉന്നയിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 280 നിർവചിച്ചിരിക്കുന്ന നീതി ആയോഗിന്റെ ചുമതല, അതിവിപുലമായ പരിഗണനാ വിഷയങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

കേന്ദ്ര സർക്കാർ ഈടാക്കുന്ന  സർചാർജുകളുടെയും സെസുകളുടെയും വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച്  ആശങ്കയുണ്ട്. ഇത് ഇപ്പോൾ മൊത്ത നികുതി വരുമാനത്തിന്റെ 20 ശതമാനം  വരും.  സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളുടെ ഡിവിസിവ് പൂളിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ കുറവുണ്ടാകുന്നതിലേക്ക്  നയിച്ചു, ഈ പ്രവണത 16-ാം ധനകാര്യ കമ്മീഷൻ പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളും സംസ്ഥാനങ്ങളുടെ ചെലവ് ബാധ്യതകളും തമ്മിലുള്ള നിരന്തരമായ  സാമ്പത്തിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. നിലവിലെ നികുതി വിതരണം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ആവശ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *