രണ്ട് പതിറ്റാണ്ടിന്റെ നിറവിൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ്; സ്മരണിക പുറത്തിറക്കുന്നു : നിബു വെള്ളവന്താനം – (നാഷണൽ മീഡിയ കോർഡിനേറ്റർ)

Spread the love

ന്യൂയോർക്ക് : ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ചരിത്രങ്ങൾ ഉൾപ്പെടുത്തി ഇരുപതാമത് വർഷത്തിലേക്ക് പ്രവേശിക്കുന്ന ഐ.പി.സി. ഫാമിലി കോൺഫ്രൻസ് സ്മരണിക പുറത്തിറക്കുന്നു. 2025 വരെയുള്ള ഐ.പി.സി കുടുംബ സംഗമത്തിന്റെ യാത്രകളുടെ ഓർമ്മ പുതുക്കുവാനാണ് സുവനീർ പുറത്തിറക്കുന്നത്. ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിൽ നടത്തപ്പെടുന്ന കോൺഫ്രൻസിൽ സുവനീർ പ്രകാശനം ചെയ്യും.

ഓര്‍മ്മകളുടെ ഒരുപിടി അടയാളങ്ങള്‍ അക്ഷരങ്ങളായും ചിത്രങ്ങളായും അകത്താളുകളില്‍ പ്രത്യക്ഷമാകുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബ്രദർ രാജൻ ആര്യപള്ളിൽ പ്രവർത്തിക്കും. പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുമ്പോൾ മൗലികവും ലളിതവുമായ സൃഷ്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. തെരഞ്ഞെടുത്തവ ആശയം ചോർന്നുപോകാതെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുവാനുള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും.

ഇതുവരെ നടന്നിട്ടുള്ള കോൺഫ്രൻസുകളുടെ കൺവീനർ, സെക്രട്ടറി, ട്രഷറർ, യൂത്ത് കോർഡിനേറ്റർ, ലേഡീസ് കോർഡിനേറ്റർ എന്നിവർ തങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സൃഷ്ടികൾ ഇംഗ്ലീഷിലോ മലയാളത്തിലോ അയക്കാവുന്നതാണ്.

പരസ്യങ്ങളും സാഹിത്യ സൃഷ്ടികളും 2024 ഡിസംബർ 31ന് മുമ്പായി [email protected] എന്ന ഈമെയിൽ അഡ്രസ്സിൽ അയച്ചു തരണം. പരസ്യങ്ങളുടെ ചെക്കുകൾ IPC Family Conference എന്ന പേരിൽ ട്രഷറാറുടെ വിലാസത്തിൽ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

രാജൻ ആര്യപ്പള്ളിൽ (ചീഫ് എഡിറ്റർ) – (678) 571- 6398
നിബു വെള്ളവന്താനം (അസോസിയേറ്റ് എഡിറ്റർ) – (516) 643 – 3085
ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി) – (405) 204 – 4131

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), റോബിൻ രാജു (യൂത്ത് കോർഡിനേറ്റർ)
എന്നിവർ പ്രവർത്തിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *