കൊച്ചി : ആംവേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നാല് ഗവേഷണ-വികസന ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനാരോഗ്യത്തിനും സൗഖ്യത്തിനും കൂടുതല്‍ മികച്ചതും ശാസ്ത്രീയവുമായ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് പുതിയ ലാബുകള്‍ തുറക്കുന്നത്. ഇതിനായി ഇന്ത്യയില്‍ 40 ലക്ഷം യുഎസ് ഡോളറിന്റെ വന്‍നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെയും ശാസ്ത്രീയപഠനങ്ങളുടെയും പിന്തുണയോടെ ഇന്ത്യക്കകത്തും പുറത്തും ഉന്നതഗുണനിലവാരമുള്ള ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗുരുഗ്രാം, ചെന്നൈ, ബെംഗളൂരു, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലാണ് കമ്പനിയുടെ പുതിയ ലാബുകള്‍ സ്ഥിതിചെയ്യുന്നത്. ആകെ 24,700 ചതുരശ്രഅടിയിലാണ് നാല് ലാബുകളുടെയും സംയുക്തവലിപ്പം. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെയും പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനത്തിന്റെയും ശക്തികേന്ദ്രമായി ഈ ലാബുകള്‍ പ്രവര്‍ത്തിക്കും.
പോഷകങ്ങളുടെയും സൗഖ്യത്തിന്റെയും കാര്യത്തില്‍ വേറിട്ട ഒരു സമീപനമാണ് ഇന്ത്യന്‍ വിപണി ആവശ്യപ്പെടുന്നതെന്ന് ആംവേ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ രജനീഷ് ചോപ്ര പറഞ്ഞു. ഇന്ത്യക്കാരുടെ ആരോഗ്യത്തെ സമഗ്രമായി പരിപോഷിപ്പിക്കുന്ന ”മോര്‍ണിംഗ് ന്യൂട്രീഷന്‍” പോലെയുള്ള പ്രചാരണപരിപാടികള്‍ക്ക് ആംവേ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോ ദിവസവും ആവശ്യമായ എല്ലാ പോഷകങ്ങളും രാവിലെ തന്നെ ശരീരത്തിന് നല്‍കി മുന്നോട്ടുപോകുന്ന ഒരു ശീലം വളര്‍ത്തിയെടുക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ അടിത്തറയും പിന്തുണയും ഫലപ്രാപ്തിയും നല്‍കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും പുതിയ ലാബുകളില്‍ നടക്കുക. ഇത്തരം ജനക്ഷേമ നടപടികളിലൂടെ ലോകമെമ്പാടുമുള്ള ആരോഗ്യ, ക്ഷേമവിപണികളില്‍ ശക്തമായ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതിനാണ് കമ്പനിയുടെ എല്ലാ പരിഗണനയും. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഈ നിക്ഷേപം സഹായിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും രജനീഷ് ചോപ്ര പറഞ്ഞു.
ലോകമെമ്പാടും പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും ശാരീരികസൗഖ്യത്തെക്കുറിച്ചുമുള്ള അവബോധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങളും മാറുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് നീങ്ങാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകാന്‍ ഇന്ത്യയിലെ പുതിയ ലാബുകള്‍ക്ക് കഴിയുംമെന്നും ആംവേയുടെ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ മേഖലകളിലെ ഇന്നൊവേഷന്‍ ആന്‍ഡ് സയന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ഡോ. ശ്യാം രാമകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യക്കകത്തും പുറത്തുമുള്ള വിപണികളിലുടെ ഡിമാന്‍ഡിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ഈ പുതിയ ലാബുകള്‍ക്ക് കഴിയും. പരീക്ഷണം, ഗവേഷണം, പുത്തന്‍ ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്വാംശീകരണം തുടങ്ങിയ കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ ഇവ സഹായിക്കും. ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഖരരൂപത്തില്‍ കഴിക്കേണ്ട ആരോഗ്യഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രീമിയം ഗണത്തിലുള്ള ഉത്പാദനമാണ് ഈ ലാബുകളില്‍ നടക്കുക. ശാരീരികപോഷണത്തിനൊപ്പം ചര്‍മസംരക്ഷണത്തിനും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും.
Aishwarya
.