കൊച്ചി : ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നത് അനായാസമാക്കാൻ സിഎസ്‌ബി ബാങ്കുമായി ധാരണയായി മാക്സ് ലൈഫ് ഇൻഷുറൻസ്. സിഎസ്‌ബി ബാങ്കിൽ അക്കൗണ്ടുള്ള 25 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് മാക്സ് ലൈഫ് ഇൻഷുറൻസ് നൽകുന്ന പരിരക്ഷാപദ്ധതികളിൽ അനായാസം പങ്കാളികളാകാനുള്ള അവസരമാണ് ഒരുക്കുന്നത്. സേവിങ്സ്, പ്രൊട്ടക്ഷൻ, റിട്ടയർമെന്റ്, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് എന്നിവയുൾപ്പെടെ എല്ലാ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സഹകരണത്തിന്റെ ഭാഗമായി ലഭ്യമാകും. പ്രവർത്തനമാരംഭിച്ചിട്ട് 103 വർഷങ്ങൾ പിന്നിട്ട സിഎസ്‌ബിക്ക് ഇന്ത്യയിലാകെ 801 ബ്രാഞ്ചുകളുമുണ്ട്. ഇവിടങ്ങളിലെല്ലാം സിഎസ്‌ബിയുടെ ബാങ്കിങ് സേവനങ്ങൾക്കൊപ്പം തന്നെ ഇൻഷുറൻസ് സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിലാണ് ധാരണ.
Akshay