നാഗർകോവിലില്‍ പുതിയ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആരംഭിച്ചതോടെ ക്വാളിറ്റി കെയര്‍ തമിഴ്‌നാട്ടിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു

Spread the love

കിംസ് ഹെൽത്ത് നാഗർകോവിലിലെ 210 കിടപ്പ് രോഗികള്‍ക്ക് സൌകര്യമൊരുക്കുന്ന ക്വാര്‍ട്ടേര്‍നറി & തേര്‍ഷ്യറി കെയര്‍ ആശുപത്രിയാണ്, ഈ സംരംഭം നാഗര്‍കോവിലിലെ ഒരു പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ചെന്നൈ, 2024 സെപ്റ്റംബർ 20: കെയർ ഹോസ്പിറ്റലുകളും കിംസ് ഹെൽത്തും നടത്തുന്ന ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് (“ക്വാളിറ്റി കെയർ” എന്നറിയപ്പെടുന്നു) ഗ്രൂപ്പ്, തമിഴ്‌നാട്ടിലെ നാഗർകോവിലിൽ ഒരു പുതിയ ആശുപത്രി ആരംഭിക്കുന്നു. 210 കിടക്കകളുള്ള ഈ ആശുപത്രി വിദഗ്ദ ചികിത്സയും മികവാര്‍ന്ന പരിചരണവും ഉറപ്പ് നല്‍കുന്നു. ഇത് ക്വാളിറ്റി കെയറിന്റെ തമിഴ്‌നാട്ടിലേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്നു.

ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. T.R.B രാജ, ബഹുമാനപ്പെട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രി സുബ്രഹ്മണ്യൻ, തമിഴ്‌നാട് ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ മനോ തങ്കരാജ് എന്നിവരോടൊപ്പം മറ്റ് പ്രമുഖ വ്യക്തികളും പങ്കുചേരുന്നു.

കേരളത്തിലെ ആരോഗ്യ പരിചരണ രംഗത്തെ പ്രധാന സാന്നിധ്യമാണ് കിംസ് ഹെല്‍ത്ത്, ഇനിമുതല്‍ കിംസ് ഹെല്‍ത്തിന്റെ സേവനങ്ങൾ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയാണ്. ഒരു വലിയ സമൂഹത്തിലലേക്ക് എത്തിച്ചേരാനും അവരെ സേവിക്കാനും ആഗ്രഹിക്കുന്നതിനാൽ ഇത് അവരുടെ വളർച്ചയിലെ ഒരു സ്വാഭാവിക ചുവടുവയ്പാണെന്ന് കിംസ് ഹെല്‍ത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ.സഹദുള്ള പറഞ്ഞു. ക്വാളിറ്റി കെയറിന്റെ പിന്തുണയോടെ, അവർ വ്യക്തിഗത പരിചരണം വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കൽ മാനദണ്ഡങ്ങളും ധാർമ്മിക രീതികളും പിന്തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

നാഗർകോവിലിലെ 201 കിടക്കകളുള്ള ഈ ക്വാര്‍ട്ടേര്‍നറി & തേര്‍ഷ്യറി ഹോസ്പിറ്റലിൽ ആധുനിക സാങ്കേതികവിദ്യയും നൂതന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ലീനിയർ ആക്സിലറേറ്റർ, ഹൃദയ പ്രക്രിയകൾക്കായി ഉപയോഗിക്കുന്ന ആധുനിക കാത്ത് ലാബ് ഉൾപ്പെടെ നിരവധി ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൾട്ടിഓർഗൻ ട്രാൻസ്പ്ലാൻറ്, സമഗ്രമായ കാൻസർ പരിചരണം, ഓർത്തോപീഡിക്സ്, ട്രോമ കെയർ കാർഡിയാക് സേവനങ്ങൾ തുടങ്ങിയ വിദഗ്ദ ആരോഗ്യസംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഈ പ്രദേശത്തെ പ്രത്യേക ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന തലത്തിലുള്ള വൈദ്യസഹായം നൽകുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം.

Asha Mahadevan

 

 

Author

Leave a Reply

Your email address will not be published. Required fields are marked *