പ്രശസ്ത ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. അമ്മ വേഷങ്ങളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ അഭിനേത്രി ആയിരുന്നു കവിയൂര്‍ പൊന്നമ്മ. അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍
നല്‍കാന്‍ അവരുടെ ആറരപതിറ്റാണ്ടത്തെ അഭിനയ സപര്യയിലൂടെ സാധിച്ചു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും കെ.സുധാകരന്‍ പറഞ്ഞു.