ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മനസ്സില്‍ അമ്മയെന്ന പദത്തിന് കവിയൂര്‍ പൊന്നമ്മയെന്ന കലാകാരിയുടെതെക്കാള്‍ മറ്റൊരു മുഖമുണ്ടായിരുന്നില്ല.
ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ മലയാളത്തിന്റെ വാത്സല്യച്ചിരിയാണ് ഈ വേര്‍പാടിലൂടെ മാഞ്ഞുപോയത്.നാടകത്തിലും സിനിമയിലും പലര്‍ക്കും പകരക്കാരിയായി അഭിനയം തുടങ്ങിയെങ്കിലും കവിയൂര്‍ പൊന്നമ്മയ്ക്ക് ഒരു പകരക്കാരിയെ കണ്ടെത്താന്‍ അന്നും ഇന്നും മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല.വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തിലും മലയാള സിനിമയിലും തന്റെതായ ഇരിപ്പിടം നേടിയെടുത്ത ശേഷമാണ് ഈ അതുല്യ കലാപ്രതിഭ അരങ്ങൊഴിഞ്ഞത്. കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരുവലിയ നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.