സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡാറ്റ സയൻസ്&എഐ, ഇലക്‌ട്രോണിക് സിസ്റ്റംസ് ഓൺലൈൻ കോഴ്‌സുകൾ ആരംഭിച്ച് ഐഐടി മദ്രാസ്

Spread the love

കൊച്ചി: ഐഐടി മദ്രാസിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡാറ്റ സയൻസ്&എഐ, ഇലക്‌ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച തിരഞ്ഞെടുപ്പ് നടത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ആരംഭിച്ച ‘ഐഐടിഎം സ്‍കൂൾ കണക്റ്റ്’ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്. ഐഐടി മദ്രാസ് പ്രൊഫസർമാരാണ് സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഈ കോഴ്‌സുകൾ പ്രത്യേകം തയ്യാറാക്കിയത്. ഓൺലൈനായി പഠിപ്പിക്കുന്ന കോഴ്‌സുകൾ XI, XII ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ മേഖലയെക്കുറിച്ച് അറിവ് നൽകാനും, ഉന്നത വിദ്യാഭ്യാസത്തെയും കരിയർ പാതകളെയും കുറിച്ച് തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.

ഒക്ടോബർ 21-ന് ആരംഭിക്കുന്ന ബാച്ചിന്‍റെ രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചു. താൽപ്പര്യമുള്ള സ്‍കൂളുകൾക്ക് https://school-connect.study.iitm.ac.in/ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. എട്ട് ആഴ്ച്ച ദൈർഘ്യം വരുന്ന കോഴ്‌സുകൾക്ക് ഇതിനകം തന്നെ ഇന്ത്യയിലെ 500ൽ പരം സ്‍കൂളുകൾ താൽപ്പര്യം പ്രകടമാക്കിയിട്ടുണ്ട്. ഇതുവഴി, 11000 വിദ്യാർത്ഥികൾ ഇതിനകം ആദ്യ ബാച്ചിൽ ചേർന്നു. പങ്കാളികളാകുന്ന സ്കൂളുകളിലെ XI, XII ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ചേരാവുന്നതാണ്.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *