കേരള നിയമസഭയുടെ പ്രവാസി ക്ഷേമനിധി യോഗം

Spread the love

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 2024 സെപ്റ്റംബർ 30-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി ചർച്ച നടത്തുന്നതും പരാതി സ്വീകരിക്കുന്നതുമാണ്. കൂടാതെ കേരളീയ പ്രവാസകാര്യ വകുപ്പ്, കേരള പ്രവാസി വെൽഫയർ ബോർഡ്, നോർക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും പ്രസ്തുത യോഗത്തിൽ ഹാജരായി പരാതികൾ സമർപ്പിക്കാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *