കേരള ബാങ്ക് ബൈലോ ഭേദഗതി: സർക്കാർ പിന്മാറ്റം സഹകരണ ജനാധിപത്യത്തിന്റെ വിജയമെന്ന് അഡ്വ. എം. ലിജു

Spread the love

കേരള ബാങ്ക് ബൈലോ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറ്റം സഹകരണ ജനാധിപത്യത്തിന്റെ വിജയമെ
ന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു .

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഷെയറുകൾ തിരികെ നൽകാനാവില്ല എന്ന കേരള ബാങ്കിന്റെ നിലപാടിനെതിരെ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനവും പ്രതിപക്ഷ സംഘടനകളും സ്വീകരിച്ച നിലപാടിന്റെ വിജയമാണ് ഭേദഗതിയിൽ നിന്ന് കേരള ബാങ്കിന് പിന്മാറേണ്ടി വന്നത്. ഇത് സഹകരണ ജനാധിപത്യത്തിന്റെ വിജയമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി സഹകരണ സംഘങ്ങൾക്ക് എതിരായുള്ള ഭേദഗതിയെ കേരള ബാങ്ക് പൊതുയോഗത്തിൽ സഹകാരികൾ പരാജയപ്പെടുത്തും എന്ന് മനസ്സിലായതിനാലാണ് സർക്കാർ സഹകരണ മേഖലയെ തകർക്കുമായിരുന്ന ഭേദഗതി നിർദ്ദേശങ്ങളിൽ നിന്നും സർക്കാരിന് പിന്മാറേണ്ടി വന്നത്.

പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ സഹകരണബാങ്കുകൾക്കും കേരളബാങ്കിലുള്ള ഓഹരി പിൻവലിക്കുന്നത്, കൂടുതൽ എ ക്ലാസ്സ് അംഗങ്ങളെ ചേർക്കൽ, ബാങ്കിന്റെ മേൽനോട്ടത്തിൽ വ്യവസായസംരംഭങ്ങൾ തുടങ്ങൽ എന്നീ ഭേദഗതികളെ എതിത്തുകൊണ്ട് കോൺഗ്രസ് ഭരണത്തിലുള്ള സംഘങ്ങൾ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി ഇ മെയിലായും സ്പീഡ് പോസ്റ്റ് വഴിയും നേരിട്ടും കേരളബാങ്ക് കേന്ദ്ര ഓഫീസിൽ എത്തിച്ചിരുന്നു.കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ ഭേദഗതികൾക്കെതിരെ പ്രമേയം പാസ്സാക്കി നൽകിയത്.

സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങൾക്കും അർബൻ സഹകരണബാങ്കുകൾക്കും കോടികളുടെ ഓഹരിനിക്ഷേപമാണ് കേരളബാങ്കിലുള്ളത്. അഞ്ചുവർഷമായി ഈ ഓഹരികൾക്ക് ഒരു രൂപപോലും
ലാഭവിഹിതം കിട്ടുന്നില്ല. ഇതിനൊപ്പമാണ് ഓഹരി പിൻവലിക്കുന്നതും എണ്ണംകുറയ്ക്കുന്നതും വിലക്കിയുള്ള ഭേദഗതി കൊണ്ടുവരുന്നത്.

റിസർവ് ബാങ്ക് നിയന്ത്രണത്തിലെ ഷെഡ്യൂൾഡ് ബാങ്കായതിനാൽ ബാങ്കിങ് അല്ലാതെ മറ്റൊരു വാണിജ്യ ഇടപാടും നടത്താൻ കേരളബാങ്കിനു കഴിയില്ല എന്നിരിക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദേശിക്കുന്ന വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ബൈലോ ഭേദഗതിയും അംഗീകരിക്കാൻ കഴിയുന്നതല്ല.സംസ്ഥാനത്തെ എല്ലാത്തരം സംഘങ്ങൾക്കും എ ക്ലാസ് അംഗത്വം നൽകാനുള്ള ഭേദഗതിയും ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയിരന്നു.

കോൺഗ്രസ്‌ ആക്ഷേപം ഉന്നയിച്ച മുഴുവൻ ഭേദഗതികളും അംഗീകരിക്കേണ്ടി വന്നതും
2024 -25 വർഷം മുതൽ അംഗ സംഘങ്ങൾക്ക് ലാഭവിഹിതം നൽകുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നു മന്ത്രിയുടെ പ്രസ്താവനയും സഹകരണ മേഖലയിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ സഹകരണ സംഘടനകളും നടത്തിയ ഇടപെടലിന്റെ വിജയമാണെന്നും എം. ലിജു പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *