ഡാലസിൽ അന്തരിച്ച മുത്തൂറ്റ് ഗീവർഗീസ് ഉമ്മന്റെ പൊതുദർശനം നാളെ

Spread the love

ഡാലസ് : കോഴഞ്ചേരി മുത്തൂറ്റ് കുടുംബാംഗം ഗീവർഗീസ് ഉമ്മൻ (കുഞ്ഞുട്ടി 92) ഡാലസിൽ അന്തരിച്ചു. മുംബൈ സ്റ്റേറ്റ്സ്മാൻ എൻജീനിയറിംഗ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. പന്തളം നരിയാപുരം പറമ്പിൽ കുടുംബാംഗം പരേതയായ അമ്മിണി ഉമ്മനായിരുന്നു സഹധർമ്മിണി.

മക്കൾ: ലത (ബാംഗ്ളൂർ ),ഡോ.ഉഷ (പ്രൊഫസ്സർ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ് ), ഗീത (കാനഡ ), അലക്സ് (ന്യൂസിലാന്റ് ), സ്മിത (ന്യൂജേഴ്സി ).

മരുമക്കൾ : രവി മാത്യൂസ്, പരേതനായ ഫിലിപ്പോസ് കുര്യൻ, ഫ്രാൻസിസ്, ആൻ, ഗ്ലെൻ.

കൊച്ചുമക്കൾ : മനുവേൽ, ആരോൺ, സാറ, എമി, അലിഷ്യ, ജോൺ, അന്ന, ജോഷ്വാ.

പൊതുദർശനം സെപ്റ്റംബർ 27 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മുതൽ 8.30 വരെ കരോൾട്ടൻ സെന്റ്. മേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ (1080 W Jackson Rd, Carrollton, Tx 75006).

സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച ആലുവ തൃക്കുന്നത്ത് സെമിനാരി ചർച്ച് സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക് :

ഡോ.ഉഷ ഫിലിപ്പോസ് 972 816 8989

 

Author

Leave a Reply

Your email address will not be published. Required fields are marked *