കലാലയങ്ങളിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷത്തിന് ഊന്നൽ: ഡോ ആർ ബിന്ദു

Spread the love

നവ വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കുന്നതിന് കലാലയങ്ങളിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സ്റ്റാർട്ടപ് അന്തരീക്ഷത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിദ്യാർത്ഥികൾക്ക് അക്കാദമിക വൈദഗ്ധ്യവും തൊഴിൽ നൈപുണ്യവും നൽകി നൂതനാശയങ്ങളിലൂടെ വ്യാവസായിക മേഖലക്കനുയോജ്യരാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുന്നു മന്ത്രി.
സാങ്കേതിക വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ അഞ്ഞൂറോളം ഇൻകുബേറ്ററുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യംഗ് ഇന്നൊവേഷൻ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്. മികച്ച ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്നതിന് അഞ്ചു ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകുന്നുണ്ട്. നോളജ് മിഷനും കേരള സ്റ്റാർട്ട് മിഷനും വിദ്യാർത്ഥികൾക്ക് സാങ്കേതിക സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നുണ്ട്. ഉന്നത വിഭ്യാഭ്യാസമേഖലയിൽ പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതൽ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിനിടെ ആറായിരം കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വിനിയോഗിച്ചത്. കിഫ്ബി, പ്ലാൻ ഫണ്ട്, റൂസോ പദ്ധതി എന്നിവയിലൂടെ രണ്ടായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തി. കൈമനം പോളിടെക്നിക് കോളേജിൽ 5.80 കോടി രൂപ ചെലവഴിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്. 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ഷാലിജ് പി ആർ അദ്ധ്യക്ഷനായി. പോളിടെക്നിക് പ്രിൻസിപ്പൽ ബീന എസ് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ മുത്തുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കൺട്രോളർ വി വി റേ, പി ടി എ വൈസ് പ്രസിഡന്റ് റ്റി വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *