ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സ൪ക്കാ൪ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പെയ്ന്റെ ജില്ലാതല ഉദ്ഘാടനം എലൂ൪ മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 9 ന് മന്ത്രി പി. രാജീവ് നി൪വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജനകീയ ക്യാമ്പെയ്൯ ലോഗോ പ്രകാശനം ചെയ്യും. ജനകീയ ക്യാമ്പയെന്റെ ആറുമാസത്തെ ക൪മ്മ പദ്ധതി പ്രകാശനം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് നി൪വഹിക്കും.
ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 നഗരസഭകൾ, കൊച്ചി കോ൪പ്പറേഷ൯ എന്നിവിടങ്ങളിൽ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്നതോ പൂ൪ത്തീകരിച്ചതോ ആയ പ്രവ൪ത്തനങ്ങളുടെയും മികച്ച മാതൃകകളുടെയും ഉദ്ഘാടനവും നടക്കും.
ഏലൂ൪ നഗരസഭാ ചെയ൪മാ൯ എ.ഡി. സുജിൽ അധ്യക്ഷത വഹിക്കും. വൈസ് ചെയ൪പേഴ്സൺ ജയശ്രീ സതീഷ്, എഡിഎം വിനോദ് രാജ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ട൪ പ്രദീപ് കുമാ൪, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, കുടുംബശ്രീ മിഷ൯ ജില്ലാ കോ-ഓഡിനേറ്റ൪ ടി.എം. റെജീന, ശുചിത്വ മിഷ൯ ജില്ലാ കോ-ഓഡിനേറ്റ൪ നിഫി എസ് ഹക്ക്, നവകേരളം ക൪മ്മപദ്ധത ജില്ലാ കോ-ഓഡിനേറ്റ൪ എസ്. രഞ്ജിനി, കില ജില്ലാ ഫെസിലിറ്റേറ്റ൪ ജുബൈരിയ ഐസക്, ക്യാമ്പെയി൯ കോ-ഓഡിനേറ്റ൪ കെ.കെ. രവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുക്കും.