500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ജിയോ-ബിപി

Spread the love

കോഴിക്കോട് : ഇന്ത്യയുടെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിൽ വലിയ പങ്കുവഹിച്ചുകൊണ്ട് മുംബൈയിൽ തങ്ങളുടെ 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ജിയോ-ബിപി. ഇതോടെ, 500 പൾസ് ചാർജിംഗ് സ്റ്റേഷനുകളുൾപ്പെടെ 5,000 ചാർജിംഗ് പോയിൻ്റുകളുടെ ഇൻസ്റ്റാളേഷൻ ജിയോ-ബിപി പൂർത്തിയാക്കി.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിൻക്ലോസും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് റിലയൻസിന്റെയും ബിപിയുടെയും ഇന്ധന-മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുടെ 500-ാമത് ജിയോ-ബിപി പൾസ് ഇവി ചാർജിംഗ് സ്റ്റേഷൻ.

ജിയോ-ബിപി ഒരു വർഷത്തിനുള്ളിൽ ചാർജിംഗ് പോയിൻ്റുകൾ 1,300 ൽ നിന്ന് 5,000 ആക്കി ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണ്. കൂടാതെ, ഇവി ചാർജിംഗ് ശൃംഖലയുടെ 95 ശതമാനവും ഫാസ്റ്റ്ചാർജ്ജിംഗ് സ്റ്റേഷനുകളുമാണ്. ഉയർന്ന റേറ്റിംഗ് ഉള്ള 480 കെവി ചാർജറുകൾ വിന്യസിക്കുന്ന വ്യവസായത്തിലെ ആദ്യത്തേതും ജിയോ-ബിപി ആണ്.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *