പട്ടകാജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ 16 വരെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണമായി ആചരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് ബുധനാഴ്ച ആറ്റിങ്ങൽ എസ് എസ് പൂജാ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷം വഹിക്കും. ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആറ്റിങ്ങൽ എം എൽ എ അംബിക തുടങ്ങിയവർ പങ്കെടുക്കും.