വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കൈവരിച്ച വനിതകൾക്ക് വനിത രത്നപുരസ്ക്കാരം

Spread the love

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിലേയ്ക്കായി സംസ്ഥാന സർക്കാർ വനിത രത്നപുരസ്ക്കാരം നൽകി വരുന്നുണ്ട്. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ ആറ് മേഖലകളിലാണ് 2024 വർഷത്തെ വനിത രത്നപുരസ്ക്കാരങ്ങൾ നൽകുന്നത്. പ്രവർത്തന മേഖലകളിൽ കാഴ്ച വച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ നേട്ടങ്ങൾ, പുരസ്കാരങ്ങൾ, എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വ ചിത്രീകരണം എന്നിവ നോമിനേഷനുകൾ സമർപ്പിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ /സംഘടനകൾ എന്നിവർക്ക് നൽകാവുന്നതാണ്. അവാർഡിനായി നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളാവണം. കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരാവണം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഒക്ടോബർ 10 നു മുമ്പായി അതത് ജില്ല വനിത ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിശദ വിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ല വനിത ശിശുവികസന ഓഫീസ്,ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. 0484 2952949

Author

Leave a Reply

Your email address will not be published. Required fields are marked *