വന്യജീവി വാരാഘോഷം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

Spread the love

വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിൽ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിലാകും മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500/- 1500/-, 1000/- രൂപാ വീതം തുകയും സർട്ടിഫിക്കേറ്റും ലഭിക്കും.

അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അധികാരികൾ സാക്ഷ്യപ്പെടുത്തിയ കത്തുമായി എത്തുന്ന രണ്ട് പേർക്ക് വീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം. ക്വിസ് മൽസരത്തിന് രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും ഓരോ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. ഹയർ സെക്കൻഡറി തലതിലുള്ള മത്സരാർത്ഥികളെ കോളേജ് വിഭാഗത്തിൽ ഉൾപ്പെടുത്തും.

ജില്ലാതല മത്സരങ്ങളുടെ സമയ വിവരം.ഒക്ടോബർ രണ്ട് : രാവിലെ 9 മണി രജിസ്ട്രേഷൻ, രാവിലെ 9.30 മുതൽ പകൽ 11.30 വരെ പെൻസിൽഡ്രോയിംഗ് (എൽ.പി. യു.പി, ഹൈസ്‌കൂൾ. കോളേജ് വിഭാഗം)

പകൽ 11.45 മുതൽ ഉച്ചയ്ക്ക്12.45 വരെ ഉപന്യാസം (ഹൈസ്‌കൂൾ, കോളേജ് വിഭാഗം) ഉച്ചയ്ക്ക് 2.15 മുതൽ വൈകീട്ട് 4,15 വരെ ജലച്ചായ ചിത്രരചനാ മത്സരം (എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളേജ് വിഭാഗം)

ഒക്ടോബർ മൂന്ന്: രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 01.00 വരെ ക്വിസ് മത്സരം (ഹൈസ്‌കൂൾ, കോളേജ് വിഭാഗം)

ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ പ്രസംഗം ,(ഹൈസ്കൂൾ, കോളേജ് വിഭാഗം)

കൂടുതൽ വിവരങ്ങൾ ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസിൽ നിന്ന് നേരിട്ടോ, ഫോൺ വഴിയോ അറിയാം 04862 2325105, 9946413435

 

 

Author

Leave a Reply

Your email address will not be published. Required fields are marked *