കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടത് ജനാധിപത്യ വിരുദ്ധം : യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണസമിതിയെ നാലുവര്‍ഷം കൂടി കാലാവധി നിലനില്‍ക്കെ പിരിച്ചുവിട്ട് സിപിഎം പ്രതിനിധികളുടെ മൂന്ന് അംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചത് സഹകരണ ജനാധിപത്യത്തെ കശാപ്പ് ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഒരു വര്‍ഷം മുന്നെ നടന്ന തിരഞ്ഞെടുപ്പില്‍ നാലുപേര്‍ മാത്രമാണ് എല്‍ഡിഎഫ് പാനലില്‍ നിന്ന് വിജയിച്ചത്. യുഡിഎഫിന്റെ 13 പേര്‍ വിജയിച്ചു. കഴിഞ്ഞ ദിവസം നടന്ന ബാങ്കിന്റെ ജനറല്‍ ബോഡിയോഗത്തില്‍ ബഹളം ഉണ്ടാക്കിയ എല്‍ഡിഎഫ് പ്രതിനിധികള്‍ ഭരണപ്രതിസന്ധി ഉണ്ടായിയെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് സാങ്കേതികത്വം പറഞ്ഞ് ബാങ്ക് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഭൂരിപക്ഷമുള്ള ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിട്ട് ജനാധിപത്യ വിരുദ്ധമായി ബാങ്കിന്റെ ഭരണം കയ്യടക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായി നേരിടും. സഹകരണ രംഗത്ത് യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പല സ്ഥാപനങ്ങളിലും ഭരണ സമിതിയെ സാങ്കേതിക കാരണങ്ങളുണ്ടാക്കി പിരിച്ചുവിട്ട് പിന്‍വാതിലിലൂടെ ഭരണം പിടിച്ചെടുക്കുന്നതിന്റെ ഒടുവിലത്തെ സംഭവമാണിതെന്ന് ഹസന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിക്കാന്‍ സഹകാരികള്‍ മുന്നോട്ട് വരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *