കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് ശക്തിയേകുന്ന സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം ഇന്ന് കണ്ണൂരിൽ യാഥാർഥ്യമായി : മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് ശക്തിയേകുന്ന സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം ഇന്ന് കണ്ണൂരിൽ യാഥാർഥ്യമായി. കെൽട്രോൺ കോംപണന്റ് കോംപ്ലക്സിന്റെ പുതിയ പ്ലാന്റ് രാജ്യത്തെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലക്കും ഇലക്ട്രിക്ക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ ആവശ്യമായ സൂപ്പർ കപ്പാസിറ്ററുകൾ ഈ പ്ലാന്റ് വഴി നിർമിച്ചു നൽകാൻ സാധിക്കും. ഇതിനാവശ്യമായ യന്ത്രങ്ങളടക്കം ഇറക്കുമതി ചെയ്തു കൊണ്ട് പ്ലാന്റിന്റെ ആദ്യഘട്ട നിർമാണം പൂർണമായും പൂർത്തീകരിച്ചിട്ടുണ്ട്. കപ്പാസിറ്ററുകളുടെ ഇടയിൽ ഉയർന്ന ശേഷിയുള്ള സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളുടെ അവിഭാജ്യ ഘടകമാണ്. കേരളത്തിന്റെ പുതിയ പ്ലാന്റുമായി ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ എന്നീ പ്രമുഖ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. പൂർണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ശാസ്ത്ര സാങ്കേതിക രംഗത്തും വ്യവസായ രംഗത്തും വിപ്ലവകരമായ മുന്നേറ്റത്തിന് സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം വഴി വെക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *