ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 2ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്ന്
പ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും നടക്കും. ഉപയോഗശൂന്യമായ നിക്കല്‍-കാഡ്മിയം ബാറ്ററികള്‍,സിഎഫ്എല്‍ ലാമ്പുകള്‍ തുടങ്ങിയ അപടകരമായ പാഴ് വസ്തുക്കളുടെ നിര്‍മാര്‍ജനത്തിന് കെപിസിസി ശാസ്ത്രവേദി മുന്നോട്ട് വെയ്ക്കുന്ന വികേന്ദ്രീകൃതവും ലളിതവുമായ രീതിയുടെ അവതരണവും ഗാന്ധിയും ശാസ്ത്രവും എന്ന വിഷയത്തില്‍ പ്രഭാഷണവും ശാസ്ത്രവേദി പ്രസിഡന്റ് പ്രൊഫ.അച്യുത്ശങ്കര്‍ എസ് നായര്‍ നടത്തും.കെപിസിസി ഭാരവാഹികള്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.