കേരളത്തിൻറെ തീരാവേദനയായ അർജുന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത Facebook പേജുകളിൽ – Congress Live, Congress Media, Indira Gandhi Centre – ഔദ്യോഗികമായി കോൺഗ്രസുമായി ബന്ധപ്പെട്ടത് എന്ന് തോന്നും വിധം നടക്കുന്ന വ്യക്തിഹത്യ,
Indian Youth Congress Kerala എന്ന Facebook ഗ്രൂപ്പിൻ്റെ പേരിൽ മത വിദ്വേഷം പ്രചരിപ്പിച്ച്, അത് കോൺഗ്രസ് പാർട്ടിക്കും പോഷക സംഘടനകൾക്കും എതിരെയുള്ള ജനവികാരം ആക്കി മാറ്റാനുള്ള ശ്രമം,
https://kutumb.app/44f62c667ad9?ref=OETZO&screen=points_screen_share എന്ന പേരിൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സംവിധാനം ആയ മെമ്പർഷിപ്പ് ആപ്പ് എന്ന് വാട്സാപ്പിൽ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറും അടക്കം ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നു എന്നീ വിഷയങ്ങളിൽ അന്വേഷണം നടത്തി ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വ്യാജ പ്രചരണം നടക്കുന്നതിന് ആധാരമായ തെളിവുകൾ സ്ക്രീൻഷോട്ട് ആയും ലിങ്ക് ആയും പരാതിയു ക്കൊപ്പം ഡിജിപിക്ക് കെപിസിസി ഡിജിറ്റൽ മീഡിയ സമർപ്പിച്ചിട്ടുണ്ട്.
മൂന്നു വിഷയങ്ങളിലും ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളുടെ ഉറവിടം കണ്ടെത്തി അവ നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കുമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.