ഒരു കപ്പലിൽ നിന്നു മാത്രം 10330 കണ്ടെയ്നറുകൾ; ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം

Spread the love

ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിതെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ട്രയൽ റൺ സമയത്ത് ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം അപൂർവ്വ നേട്ടമാണ്.

കഴിഞ്ഞ മാസം 27ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ( എം.എസ്.സി) എം.എസ്.സി അന്ന എന്ന കപ്പലിൽ നിന്ന് കണ്ടെയ്നർ കയറ്റിറക്കിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന എന്ന മദർഷിപ്പിന് സ്വന്തമാണ്. എം.എസ്.സി അന്നയുടെ വീതി 58.6 മീറ്ററും നീളം 399.98 മീറ്ററുമാണ്. ജലോപരിതലത്തിൽ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 14.7- മീറ്ററുമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *