അറിയിപ്പുകൾ-3

Spread the love

പോഷ് ആക്ട് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ടനുസരിച്ച് എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും (10 ല്‍ കൂടുതല്‍ ജീവനക്കാരുള്ള) ഇന്റേണല്‍ കമ്മിറ്റിയും ജില്ലാതലത്തില്‍ ലോക്കല്‍ കമ്മിറ്റിയും രൂപീകരിക്കണം.

പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താല്‍ക്കാലികം) സ്ഥാപനമേധാവികള്‍ ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ നടത്തുന്നതും വ്യാപാരി വ്യവസായി കള്‍ നടത്തുന്നതുമായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. പോഷ് പോര്‍ട്ടല്‍ ലിങ്ക് https://posh.wcd Kerala. gov.in. ഫോണ്‍: 0495-2370750.

ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി

കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐടിഐ ഡിപ്ലോമ, ബിടെക്. താല്പര്യമുള്ളവര്‍ ഐടിഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526415698.

ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം 10 ന്

ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയുടെ യോഗം ഒക്ടോബര്‍ 10 ന് ചേരും. പ്രവാസി പരാതി പരിഹാര സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ ഈ മാസം ഏഴിന് ഉച്ച രണ്ട് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ ഓഫീസിൽ ല്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നൽകാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം.

പരാതി നൽകേണ്ട വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍, O/o ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി.ഒ കോഴിക്കോട്-673020. Email- [email protected]. ഫോണ്‍: 0495-2371916.

ഡ്രൈവര്‍ കം അറ്റന്റന്റ് ഇന്റര്‍വ്യൂ 8 ന്

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തിനായി ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവര്‍ കം അറ്റന്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 20,060 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍ ഒരു മണി വരെ നടക്കും.

അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും എല്‍ എം വി ഡ്രൈവിംങ്ങ് ലൈസന്‍സും ഉണ്ടായിരിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0495-2768075.

Author

Leave a Reply

Your email address will not be published. Required fields are marked *