കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷത്തിന് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആദ്യ അവസരം ചോദ്യോത്തര വേളയാണ്. അതിനെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. അതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. മലപ്പുറത്തിന് എതിരെ കാമ്പയിന്‍ നടത്തുന്നത് തെറ്റല്ലേ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. സ്പീക്കര്‍ സ്വന്തം നിലയ്ക്കല്ല, സര്‍ക്കാരാണ് ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയത്. ഒളിച്ചോടിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ടാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്. കേരളത്തിന്റെ പൊതുസമൂഹത്തെ മുഴുവന്‍ വര്‍ഗീയവത്ക്കരിക്കുന്നതിനെ തുടര്‍ന്നും ചോദ്യം ചെയ്യും. ഇന്ത്യയില്‍ ബി.ജെ.പി ചെയ്യുന്ന അതേ കാമ്പയിന്‍ സി.പി.എം കേരളത്തില്‍ നടത്തുന്നതിനെ പ്രതിപക്ഷം ഇനിയും പ്രതിരോധിക്കും.