കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ റേറ്റിങ് എഎ പ്ലസ്/ പോസിറ്റീവില്‍ നിന്ന് എഎഎ/സ്റ്റേബിള്‍ ആയി ക്രിസില്‍ ഉയര്‍ത്തി. ബാങ്കിന്റെ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടേയും സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപോസിറ്റുകളുടേയും റേറ്റിങ് ക്രിസില്‍ എ1 പ്ലസ് ആയി നിലനിര്‍ത്തിയിട്ടുമുണ്ട്. വിവിധ ബിസിനസ് സാഹചര്യങ്ങളില്‍ ആസ്തികളുടെ ഗുണനിലവാരം സുസ്ഥിരമാക്കുന്നതിലും വരുമാനം മെച്ചപ്പെടുത്തുന്നതിലും ബാങ്ക് കാഴ്ചവച്ച പ്രകടനത്തിന്റെ കൂടി പ്രതിഫലനമാണ് ഈ റേറ്റിങില്‍ ദൃശ്യമാകുന്നത്. 2024 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ബാങ്കിന്റെ സ്ഥിരനിക്ഷേപങ്ങളുടെ 77 ശതമാനവും രണ്ടു കോടി രൂപയ്ക്ക് താഴെയുള്ളവയാണ്. സ്ഥിരനിക്ഷേപം പുതുക്കുന്നതിന്റെ നിരക്ക് ഏകദേശം 35 ശതമാനമാണ്.
Athulya K R