പിഎന്‍ബി മെറ്റ്‌ലൈഫ് ചാലക്കുടിയില്‍ പുതിയ ബ്രാഞ്ച് തുറന്നു

Spread the love

തൃശ്ശൂര്‍: പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ചാലക്കുടിയില്‍ പുതിയ ബ്രാഞ്ച് തുറന്നു. കമ്പനിയുടെ 17-ാമത് ശാഖയാണിത്. ഇന്‍ഷുറന്‍സ് സംബന്ധമായ പരിഹാരങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് പുതിയ ശാഖ പ്രയോജനം ചെയ്യും. പുതിയ ബ്രാഞ്ച് തുറന്നതോടെ പിഎന്‍ബി മെറ്റ്‌ലൈഫിന് ഏറ്റവുംകൂടുതല്‍ ബ്രാഞ്ചുകളുള്ള സംസ്ഥാനമായി കേരളം മാറി.

പുതിയ ബ്രാഞ്ച് തൃശൂര്‍ ജില്ലയില്‍ തുറന്നതുവഴി, കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പിഎന്‍ബി മെറ്റ്‌ലൈഫിന്റെയും പിഎന്‍ബിയുടെയും പ്രൊപ്രൈറ്ററി ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറായ സുദീപ് പി ബി പറഞ്ഞു. കൂടുതല്‍ സൗകര്യത്തിനും ഉപഭോക്തൃ സംതൃപ്തിക്കും വേണ്ടി ഉപഭോക്തൃ ടച്ച്‌പോയിന്റുകള്‍ മെച്ചപ്പെടുത്തും. 2024 സാമ്പത്തികവര്‍ഷത്തില്‍, 100% വ്യക്തിഗത ക്ലെയിംസെറ്റില്‍മെന്റ് റേഷ്യോ എന്ന നേട്ടം മെറ്റ്‌ലൈഫ് സ്വന്തമാക്കിയിരുന്നു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *