എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകൾ: മൂന്നാംഘട്ട അലോട്ട്‌മെന്റ് ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

Spread the love

സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2024-25 വർഷത്തെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുളള മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ നടപടി ആരംഭിച്ചു. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതിന് വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നൽകണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷനിൽ പുന:ക്രമീകരണം നടത്തുന്നതിനോ ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനോ ഒക്ടോബർ 15 വൈകിട്ട് 5 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ടാവും. ഫോൺ: 0471 2525300.

Author

Leave a Reply

Your email address will not be published. Required fields are marked *