പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്താതെയാണ് പണനയം പ്രഖ്യാപിച്ചത്. പണപ്പെരുപ്പത്തിന്റെ തോത് സമർഥമായി നിയന്ത്രിക്കാനായെങ്കിലും, ആശങ്കാകുലമായ ആഗോള രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ വെല്ലുവിളിയാണെന്ന് ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം നിയന്തിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ നടപടികൾ ശരിയായ ദിശയിലാണ് മുന്നോട്ട്പോകുന്നത്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ, നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് പലിശനിരക്കിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ‘ന്യൂട്രൽ’ നിലപാടാണ് പണനയസമിതി കൈകൊണ്ടത്. ഉത്സവനാളുകളും കാർഷിക വിപണിയിലെ ഉണർവും സമ്പദ്ഘടനയ്ക്ക് അനുഗുണമാകുമെന്നാണ് ആർബിഐ കരുതുന്നത്. വിനോദ് ഫ്രാൻസിസ്,ജി എം & ചീഫ് ഫിനാൻഷ്യൽ ഓഫീസർ, സൗത്ത് ഇന്ത്യൻ ബാങ്ക്.
Anju V Nair