ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ദിനാഘോഷങ്ങൾ ഒക്ടോബർ 10, 14 തീയതികളിൽ കാലടി മുഖ്യക്യാമ്പസിലുളള മീഡിയ സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരിക്കും. തിരുപ്പതി ശ്രീ വെങ്കടേശ്വര വേദിക് സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സന്നിധാനം സുദർശന ശർമ്മ സംസ്കൃത ദിനാഘോഷങ്ങൾ ഉദ്ഘാടനം
ചെയ്യും. രജിസ്ട്രാർ ഡോ. സുനിത ഗോപാലകൃഷ്ണൻ, സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി, പ്രൊഫ. കെ. വി. അജിത്കുമാർ, പ്രൊഫ. എസ്. ഷീബ, ഡോ. കെ. സി. രേണുക എന്നിവർ പ്രസംഗിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി, ഡോ. കെ. വി. വാസുദേവൻ (സംസ്കൃതം), ഡോ. എ. കെ. സഭാപതി (കഥകളി), ഡോ. ഡി. രാമനാഥൻ (ആയുർവേദ) എന്നിവരെ ആദരിക്കും. പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് പ്രൊഫ. വി. ലിസി മാത്യു സമ്മാനദാനം നിർവ്വഹിക്കും. സമ്മേളനാനന്തരം ഡോ. എ. കെ. സഭാപതിയുടെ കഥകളി ഉണ്ടായിരിക്കും. ഒക്ടോബർ 14ന് വാക്യാർത്ഥസദസ് നടക്കും.