എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രണാമം – സണ്ണി മാളിയേക്കൽ

Spread the love

ഡാളസ് : ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ അഭ്യുദയ കാംഷിയും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിക്കു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രണാമം.

1932 കോട്ടയം മൂത്തേടത്ത് ഇല്ലത്താണ് ജനിച്ചത്. 1963ൽ, ന്യൂയോർക്കിൽ എത്തിയത് കപ്പൽ മാർഗ്ഗമായിരുന്നു.കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡി കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്. നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ തേങ്ങൽ’ എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് രൂപീകരണത്തിന് മുൻകൈ എടുക്കുകയും, മാധ്യമ രംഗത്ത് അമേരിക്കൻ മലയാളികൾ തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന് അദ്ദേഹം എപ്പോഴും എടുത്തു പറയുമായിരുന്നു. സരസ്വതി നമ്പൂതിരി ഭാര്യയും ഡോക്ടർ മായ, ഇ ന്ദു എന്നിവർ മക്കളുമാണ്. അമേരിക്കൻ പ്രവാസി മലയാളിയുടെ ചരിത്രം എഴുതുമ്പോൾ, എം എസ് ടി നമ്പൂരിയുടെ പേര് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടും. ഞങ്ങളെ ധാരാളം സ്നേഹിച്ച വന്ദ്യ ഗുരുവിന് പ്രണാമമർപികുന്നതായി .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സണ്ണി മാളിയേക്കൽ പ്രസിഡണ്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *