മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമഹ്ങളോട് റഞ്ഞത്. (13/10/2024)

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയുള്ള അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം; പിണറായി വിജയനെതിരെയോ സി.പി.എമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല; കുഴല്‍പ്പണ, കോഴ കേസുകളില്‍ സുരേന്ദ്രനെ രക്ഷിച്ച് സി.പി.എമ്മും തിരിച്ചു സഹായിച്ചു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂര്‍ എന്ന വാക്ക് ഇ.ഡിയില്‍ നിന്നും കേട്ടിട്ടുണ്ടോ?


കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചിട്ട് പത്തു മാസമായി. ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിന് അപ്പുറത്തേക്ക് അതില്‍ ഒന്നുമില്ല. പത്തു മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അന്വേഷണങ്ങളെല്ലാം പ്രഹസനമാണ്. ഇതേ ചോദ്യം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂരിനെ കുറിച്ചും മാധ്യമങ്ങള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ വെടിക്കെട്ട് മാത്രമാണെന്നും ഒന്നും നടക്കില്ലെന്നതുമായിരുന്നു എന്റെ മറുപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂര്‍ എന്ന വാക്ക് ഇ.ഡിയില്‍ നിന്നും കേട്ടിട്ടുണ്ടോ? എല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നാളെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇന്നത്തെ അന്വേഷണം. യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്തതാണെങ്കില്‍ പോലും അതു നടപടിക്രമത്തിന്റെ ഭാഗമാണ്. സി.പി.എം- ബി.ജെ.പി ബാന്ധവം കേരളത്തില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഇതുകൊണ്ടൊന്നും മറയ്ക്കാനാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ അതേ അഭ്യാസം തന്നെയാണ് ഇപ്പോഴും ആരംഭിച്ചിരിക്കുന്നത്. അതിനപ്പുറം ഒരു ഗൗരവവും ഞങ്ങള്‍ കാണുന്നില്ല. ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സി.പി.എമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. സി.പി.എം തിരിച്ചും സഹായിക്കാറുണ്ട്. കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണ് സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസില്‍ സഹായിച്ചത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയില്ല. ഇക്കാര്യം ജഡ്ജി ഉത്തരവില്‍ എഴുതി വച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഡിലേ വന്നാല്‍ സാധാരണയായി ഡിലേ പെറ്റീഷന്‍ നല്‍കാറുണ്ട്. അങ്ങനെയൊരു ഡിലേ പെറ്റീഷന്‍ പോലും സുരേന്ദ്രന്റെ കേസില്‍ നല്‍കിയിട്ടില്ല. അങ്ങെയൊരു പെറ്റീഷന്‍ നല്‍കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ പ്രത്യേകമായി ശ്രദ്ധിച്ചു. രണ്ടു പ്രധാനപ്പെട്ട കേസുകളില്‍ നിന്നാണ് സുരേന്ദ്രനെ സര്‍ക്കാര്‍ രക്ഷിച്ചെടുത്തത്. അങ്ങോട്ടും ഇങ്ങോട്ടും പുറംചൊറിഞ്ഞു കൊടുക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.

ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വേറെ അന്വേഷണം നടക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്.എഫ്.ഐ.ഒ അന്വേഷണം ഉണ്ടെന്നു പറഞ്ഞത്. എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് പത്തു മാസമായിട്ടും ചെറുവിരല്‍ അനക്കിയില്ല. കേസിന്റെ നടപടിക്രമത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിനെ എങ്ങനെയാണ് ബി.ജെ.പി വേട്ടയാടല്‍ എന്നു പറയുന്നത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളൊക്കെ പ്രഹസനമാണ്. അതുതന്നെ ഈ കേസിലും സംഭവിക്കും. കരുവന്നൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എ.സി മൊയ്തീനും ഉള്‍പ്പെടെയുള്ള നേതാക്കളെ ഇ.ഡി വിളിപ്പിച്ചു. ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്ന തോന്നലുണ്ടാക്കി. ഇ.ഡി പിടിമുറുക്കുന്നു എന്നാണ് മാധ്യമങ്ങള്‍ തലക്കെട്ടു നല്‍കിയത്. ഇ.ഡി ഒരു പിടിയും മുറുക്കില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പുള്ള അഭ്യാസമാണെന്നും അന്നു ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്. അതു തന്നെയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. മഞ്ചേശ്വരം കോഴ കേസില്‍ ചാര്‍ജ് ഷീറ്റ് വൈകിപ്പിച്ച് സുരേന്ദ്രനൈ വെറുതെ വിട്ടതിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എ.ഐ.സി.സിയാണ്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചന നടത്തുന്നുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേതും പോലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മൂന്നു സീറ്റുകളിലും തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും സജ്ജമാണ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിര്‍ദ്ദേശം എ.ഐ.സി.സിക്ക് നല്‍കും. സ്ഥാനാര്‍ഥികളെ എ.ഐ.സി.സി പ്രഖ്യാപിക്കും.

മദ്രസകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും.

 

Author

Leave a Reply

Your email address will not be published. Required fields are marked *