ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ആലീസ് പൗലോസ് മുഖ്യപ്രഭാഷണം നടത്തി. മന:ശാസ്ത്ര വകുപ്പ് മേധാവി ഡോ. സി. എ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു. എൽ. ജി. സോന, കെ. ആർ. ആതിര, പി. എസ്. സനുഷ എന്നിവർ പ്രസംഗിച്ചു. മാനസികാരോഗ്യം പ്രമേയമാക്കി വിദ്യാർത്ഥികൾ കാമ്പസിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075