തിരുവനന്തപുരം : സ്തനാർബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ നിർണയം സാധ്യമായാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സ്തനാർബുദം.
സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ 30-35% വരെ സ്തനാർബുദമാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും കൊണ്ട് പരിപൂർണമായി മുക്തി നേടാൻ കഴിയുന്ന ഒരു രോഗമാണ്. എന്നാൽ രോഗത്തെപ്പറ്റി അറിയാവുന്നവർ പോലും രോഗപരിശോധനകൾക്ക് മടിക്കുന്ന സാഹചര്യമാണ്. ഈ ചിന്താഗതി മാറ്റി, സ്ത്രീകൾക്ക് സൗകര്യപ്രദമായി പരിശോധനകൾ നടത്താൻ കഴിയുന്ന സംവിധാനങ്ങൾ ഒരുക്കി കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് എസ്പി മെഡിഫോർട്ട് ലക്ഷ്യമിടുന്നത്. എസ് പി മെഡിഫോർട്ടിലെ മുഴുവൻ വനിത ജീവനക്കാർക്കും സ്തനാർബുദ പരിശോധനയും സ്വയം പരിശോധന മാർഗങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു.
സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ചന്ദ്രമോഹൻ, മെഡിക്കൽ ആന്റ് പീഡിയാട്രിക് ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ബോബൻ തോമസ്, സർജിക്കൽ ഓങ്കോളജി കൺസൾട്ടൻ്റ് അജയ് ശശിധർ, ഡോ. ടീന നെൽസൺ എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. 40 വയസ്സിനു മുകളിൽ ഉള്ള വനിതകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക; 0471 3100 100.
Asha Mahadevan