കൊച്ചി: ഡിജിറ്റല്‍, ഓഫ്സെറ്റ് പ്രിന്റിങ് വ്യവസായത്തിലെ സുപ്രധാന ഉപകരണങ്ങളായ ഡിജിറ്റല്‍ കട്ടറുകളും സാമ്പിള്‍ മേക്കറും തദ്ദേശീയമായി വികസിപ്പിച്ച് ബൈന്‍ഡ് വെല്‍ . കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് സിഗ്‌ളോക്ക് എക്സിക്യൂട്ട് (Sigloch XECÜT) എന്ന യന്ത്രം വിപണിയിലിറക്കിയത്. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലെ പമ്പ ഹാളില്‍ നടന്ന ചടങ്ങ് കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ലൂയിസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കലാകാരന്‍മാര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ 30 വര്‍ഷമായി പ്രിന്റിങ്, ബൈന്‍ഡിങ്, പാക്കേജിങ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബൈന്‍ഡ്വെല്‍-സ്റ്റെല്‍ഡ. കൊച്ചി സ്വദേശിയായ പള്ളിപ്പുറം സജിത്താണ് കമ്പനിയുടെ സ്ഥാപക ഡയറക്ടര്‍. ഇതില്‍ സ്റ്റെല്‍ഡ എന്ന ഉപവിഭാഗം പാക്കേജിങ് സാമഗ്രികള്‍ നിര്‍മിക്കുന്നു.
കടലാസുകൊണ്ടുള്ള ഏത് ഡിസൈനും ത്രിമാനരൂപത്തില്‍ ചെയ്‌തെടുക്കാന്‍ കഴിയുന്ന ഫ്‌ലാറ്റ്‌ബെഡ് കട്ടറാണ് സിഗ്ളോക്ക് എക്‌സിക്യൂട്ട്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും നൂതനമായ സംവിധാനങ്ങളുള്ള ഒരു ഡിജിറ്റല്‍ കട്ടറും സാമ്പിള്‍ മേക്കറും അവതരിപ്പിക്കുന്നത്. ചെറിയ ഡിജിറ്റല്‍ പ്രിന്റിങ്ങിനും വന്‍തോതിലുള്ള വ്യാവസായിക ഓഫ്‌സെറ്റ് പ്രിന്റിങ്ങിനും ഒരുപോലെ അനുയോജ്യമാണ് ഈ മെഷീന്‍. ബിസിനസ് കാര്‍ഡുകള്‍, ലേബലുകള്‍, പരസ്യങ്ങള്‍ എന്നിങ്ങനെ എന്തും വളരെ വേഗത്തില്‍ കുറഞ്ഞ ചെലവില്‍ പ്രിന്റ് ചെയ്യാനാകും. ന്യൂമാറ്റിക്ക് കണ്‍ട്രോള്‍ ഉപകരണങ്ങള്‍, ക്യു.ആര്‍ സ്‌കാനര്‍, മിഴിവേറിയ ക്യാമറ എന്നിവയാണ് സിഗ്ളോക്ക് എക്‌സിക്യൂട്ടിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. കടലാസിന് പുറമെ സ്റ്റിക്കര്‍ ഷീറ്റുകള്‍, ആര്‍ട്ട് കാര്‍ഡുകള്‍, മാഗ്‌നറ്റിക് ഷീറ്റുകള്‍ എന്നിവയും റെക്കോര്‍ഡ് വേഗത്തില്‍ കട്ട് ചെയ്യാനുള്ള ശേഷിയുണ്ട്. സെക്കന്‍ഡില്‍ 1200 മില്ലിമീറ്റര്‍ വരെയാണ് സിഗ്ളോക്ക് എക്‌സിക്യൂട്ടിന്റെ വേഗത. ഭാവിയില്‍ ഉല്‍പ്പന്നനിര്‍മാണം, ടെക്സ്റ്റൈല്‍സ്, ഇലക്ട്രോണിക്‌സ് എന്നീ രംഗങ്ങളിലും ഉപയോഗിക്കാനാവുന്ന തരത്തില്‍ മെഷീന്‍ വികസിപ്പിക്കും.
ഈ മെഷീന്റെ ആശയമുദിച്ചതും അത് വികസിപ്പിച്ചതും തിരുവനന്തപുരത്താണ്. യൂറോപ്യന്‍ നിലവാരമുള്ള ഒരു പ്രിന്റിങ് സംവിധാനം രാജ്യത്തിനകത്ത് തന്നെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനിയുടെ വിദഗ്ധ സംഘം. പാപ്പനംകോട് വ്യവസായ എസ്റ്റേറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന ബൈന്‍ഡ്വെല്ലിന്റെ പുതിയ ഫാക്ടറിയില്‍ നിന്നായിരിക്കും സിഗ്ളോക്ക് എക്‌സിക്യൂട്ട് മെഷീന്‍ വിപണിയിലെത്തുന്നത്. ബെംഗളുരുവിലാണ് കമ്പനിയുടെ പ്രധാന ഫാക്ടറി. ഐടിസി ലിമിറ്റഡിന്റെ എഞ്ചിനീയറിംഗ് ഉപവിഭാഗമായ വിംകോയെ കമ്പനി അടുത്തിടെ ഏറ്റെടുത്തിരുന്നു.
രാജ്യത്തെ പ്രിന്റിങ് മേഖലയില്‍ വിപണിമത്സരം കൂടിക്കൊണ്ടിരിക്കുകയാണ്. ഓരോ ഉപഭോക്താവിന്റെയും സവിശേഷ ആവശ്യങ്ങള്‍ക്കനുസരിച്ച് വേഗത്തിലും കൃത്യതയോടെയും പ്രിന്റിങ് ജോലികള്‍ പൂര്‍ത്തിയാക്കി ലാഭമുയര്‍ത്താന്‍ സിഗ്ളോക്ക് എക്‌സിക്യൂട്ട് സഹായിക്കും. പരമ്പരാഗത ഡൈ കട്ടിങ് മെഷീനുകള്‍ക്ക് കഴിയാത്ത ഡാന്‍ഗ്ലറുകള്‍, ഗിഫ്റ്റ് ബോക്‌സുകള്‍, സ്റ്റാന്‍ഡിങ് ഫ്‌ലെക്‌സുകള്‍ എന്നിവ അനായാസം നിര്‍മിക്കാനാകും. അങ്ങനെ ഒറ്റ മെഷീനില്‍ നിന്നുതന്നെ കൂടുതല്‍ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്ത പ്രിന്റിങ് ഉപകരണങ്ങളില്‍ നിന്ന് മാറിചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബൈന്‍ഡ്വെല്ലിന്റെ സിഗ്ളോക്ക് എക്‌സിക്യൂട്ട് അനുഗ്രഹമായിരിക്കും. ഏറെനാള്‍ ഈടുനില്‍ക്കുന്ന ഈ മെഷീന്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
Photo caption
IMG_01: കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിൽ ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ഡിജിറ്റല്‍ കട്ടറും സാമ്പിള്‍ മേക്കറുമായ സിഗ്‌ളോക്ക് എക്സിക്യൂട്ട് കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
Aishwarya