‘ഗ്രോത്ത് പൾസ്’ സംരംഭക പരിശീലനത്തിന് അപേക്ഷിക്കാം

Spread the love

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) സംരംഭകർക്കായി ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 മുതൽ 26 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം.

മാർക്കറ്റിങ് സ്ട്രാറ്റജീസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌, ജിഎസ്ടി ആൻഡ് ടാക്സേഷൻ, ഓപ്പറേഷണൽ എക്സലൻസ്, സെയിൽസ് പ്രോസസ് ആൻഡ് ടീം മാനേജ്‌മെന്റ്‌ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ www.kled.info/training-calender/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890/2550322/9188922785.

Author

Leave a Reply

Your email address will not be published. Required fields are marked *