വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും നിയമനം

Spread the love

കേരളത്തിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതൽ 2025 ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വ്യന്യസിക്കുന്നതിനു വേണ്ടി കെക്സ്കോണിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 20 രാവിലെ 10 മണി മുതൽ ഡിസംബർ 10 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷകരിൽ നിന്നും 2025 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള വ്യന്യാസത്തിനു അപേക്ഷ പ്രകാരം സ്ക്രീനിംഗ് നടത്തുന്നതായിരിക്കും. കെക്സ്കോൺ മുഖാന്തിരം വ്യന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വ്യന്യസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അച്ചടക്ക വിഷയ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും പ്രൊവിഡണ്ട് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും 1970 ജനുവരി 1 മുമ്പ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് കെക്സോൺ, ടി.സി 25/838, വിമൽ മന്ദിർ, അമൃതാ ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ., തിരുവനന്തപുരം– 695 014 എന്ന മേൽവിലാസത്തിലോ 0471 2320771 എന്ന ഓഫീസ് ഫോൺ നമ്പറിലോ ബന്ധപ്പെടുക.

Author

Leave a Reply

Your email address will not be published. Required fields are marked *