വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്നതിനായുള്ള പട്ടിക ഒക്ടോബര്‍ 28 ന് വൈകിട്ട് 5 മണിക്കകം മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പി. ആര്‍. ഡി മീഡിയ ലിസ്റ്റില്‍ (മീഡില്‍ ഹാന്‍ഡ് ബുക്ക് അല്ല) ഉള്‍പ്പെട്ട മാധ്യമങ്ങള്‍ക്കാണ് അതോറിറ്റി ലെറ്റര്‍ അനുവദിക്കുക.
വോട്ടെണ്ണലിന് ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്‌ട്രോണിക് മാധ്യമത്തില്‍ നിന്നു രണ്ടു പേര്‍ക്കും പത്ര/വാര്‍ത്താ ഏജന്‍സികളില്‍നിന്ന് ഒരാള്‍ക്കും മാത്രമേ അതോറിറ്റി ലെറ്റര്‍ അനുവദിക്കൂ എന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കേണ്ട മാധ്യമ പ്രവര്‍ത്തകന്റെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര്, അഡ്രസ്, മൊബൈല്‍ നമ്പര്‍, പാസ് അനുവദിക്കേണ്ട മണ്ഡലത്തിന്റെ പേര് (വോട്ടെണ്ണലിനുള്ള പട്ടികയില്‍ കൗണ്ടിങ് കേന്ദ്രത്തിന്റെ പേരാണ് ഉള്‍പ്പെടുത്തേണ്ടത്) എന്നീ വിവരങ്ങളും ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ സഹിതം നല്‍കണം. ഫോട്ടോകളുടെ പിന്‍വശത്തു വ്യക്തികളുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം.
വോട്ടെണ്ണലിനും വോട്ടെടുപ്പിനും പ്രത്യേകം പട്ടികകള്‍ തയാറാക്കി നല്‍കണം. പോളിംഗിനും വോട്ടെണ്ണലിനും പാസ് വേണ്ടവര്‍ ആകെ 6 ഫോട്ടോ നല്‍കണം.