ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വിസി പുനര്‍ നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വന്തം നിലയിലാണ് ചാന്‍സലര്‍ അത് ചെയ്തത്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കം തികച്ചും അപലപനീയമാണ്.
വിസി പുനര്‍ നിയമനം ഏകാധിപത്യപരം : മന്ത്രി വീണാ ജോര്‍ജ്