ദീപാവലിക്ക് പുതിയ പരസ്യചിത്രം പുറത്തിറക്കി മണപ്പുറം ഫിനാന്‍സ്

Spread the love

കൊച്ചി/തൃശൂർ: രാജ്യത്തെ മുന്‍നിര സ്വര്‍ണ്ണ പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ‘സ്പ്രെഡ് ഹാപ്പിനെസ് ‘ (Spread Happiness) എന്ന പേരില്‍ പുതിയ പരസ്യചിത്രം പുറത്തിറക്കി. അത്യാവശ്യ ഘട്ടങ്ങളില്‍ എവിടെയാണെങ്കിലും സ്വര്‍ണപണയത്തിലൂടെ ഉടനടി വായ്പ കൈപറ്റാനുള്ള സൗകര്യത്തെ പരാമര്‍ശിക്കുന്ന രീതിയിലാണ് പരസ്യചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
പതിവ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാട്ടിന്‍പുറത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. രേഖകള്‍ തയ്യാറാക്കുന്ന ഒരു സര്‍ക്കാര്‍

ഉദ്യോഗസ്ഥന്‍റെ മൊബൈലിലേക്ക് മെസ്സേജ് വരുന്നു. മെസ്സേജ് കണ്ട മാത്രയില്‍ അതീവ സന്തുഷ്ട്ടനായ ഉദ്യോഗസ്ഥന്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരുടെ ഇടയിലൂടെ പോകുന്ന കഥാനായകന്‍, തൊട്ടടുത്ത ബേക്കറിയില്‍നിന്നും മധുരപലഹാരങ്ങള്‍ വാങ്ങി മണപ്പുറം ഫിനാൻസിന്റെ ശാഖയിലെത്തുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്നു. ദീപാവലിക്ക് ലോട്ടറി അടിച്ചോ എന്നു തിരക്കുന്ന ജീവനക്കാരോട്, തന്‍റെ മകള്‍ വിമാനത്തിന്റെ പൈലറ്റ് ആയെന്നും കോഴ്സിനും മറ്റു ചെലവുകള്‍ക്കുമുള്ള തുക വേഗത്തില്‍ ശരിയാക്കിയത് മണപ്പുറം ഗോള്‍ഡ് ലോണാണെന്നും പറയുന്നതാണ് കഥാതന്തു.
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ സ്വര്‍ണ്ണ വായ്പകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പരസ്യ ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തിറക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ആസാമീസ്, മറാഠി, കന്നഡ, ഒഡിയ തുടങ്ങി എട്ട് ഭാഷകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ലളിതമായ നടപടിക്രമങ്ങളിലൂടെ, ഇടപാടുകാര്‍ക്ക് ആയാസരഹിതമായി സ്വര്‍ണ വായ്പകള്‍ കരസ്ഥമാക്കാന്‍ മണപ്പുറം ഫിനാന്‍സ് ഗോള്‍ഡ് ലോണിലൂടെ സാധിക്കുമെന്ന് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു. ‘അടിയന്തര ഘട്ടങ്ങളില്‍ ഉപകരിക്കുന്ന ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തിന് നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രാധാന്യമുണ്ട്. മനുഷ്യന്റെ ഈ ആവശ്യകതയെ പൂര്‍ത്തീകരിക്കാന്‍, സ്വര്‍ണ പണയ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സ് നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്.’- അദ്ദേഹം പറഞ്ഞു

TVC Link:
Malayalam: https://www.youtube.com/watch?v=7AoScZE1lmM
Tamil: https://www.youtube.com/watch?v=2iHtjTyyzdU
Kannada: https://www.youtube.com/watch?v=9pGL6HmtY8M
Hindi: https://www.youtube.com/watch?v=fpHN_Mo1HEs
Marathi: https://www.youtube.com/watch?v=2nQSEv-eS9A
Odiya: https://youtu.be/XGprlG2zcOc?si=DUZjeWlbxRdASV5N
Assamese: https://www.youtube.com/watch?v=xwsE75SwAtU
Telugu: https://youtu.be/0lMrgGuCDnY?si=Yyo7puPI2wIoGpCo

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *