ഡാളസ് സീയോൻ ചർച്ചിൽ ചർച്ചിൽ മ്യൂസിക്കൽ കോൺസെർട് ഇന്ന് (ഞായർ )

Spread the love

റിച്ചാർഡ്സൺ(ഡാളസ്) : കേരളത്തിൽ നിന്നും ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ് ,ദീപ ഫ്രാൻസിസ് എന്നിവർ ഒരുക്കുന്ന മ്യൂസിക്കൽ കോൺസെർട് ഇന്ന് (ഒക്ടോ :27 ഞായർ) വൈകീട്ട് 6 :30 റിച്ചാർഡ്സൺ സീയോൻ ചർച്ചിൽ.

25 വർഷത്തിലേറെയായി തെന്നിന്ത്യൻ മലയാളി ജനക്കൂട്ടത്തിൻ്റെ ഹൃദയം കവർന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകൾക്കും ആൽബങ്ങൾക്കും ക്രിസ്ത്യൻ ഗാനങ്ങൾക്കും ഉൾപ്പെടെ 3500 ഓളം ഗാനങ്ങൾ സംഭാവന നൽകുകയും ചെയ്ത നല്ല ഗാനരചയിതാവ് കൂടിയായ വിൽസ്വരാജിന്റെ സെമി ക്ലാസിക്കൽ ഉൾപ്പെടെയുള്ള ഗാനങ്ങൾ ആസ്വദിക്കുന്നതിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു . പ്രവേശനം സൗജന്യമാണ്

കൂടുതൽ വിവരങ്ങൾക്കു റവ ജസ്റ്റിൻ ബാബു 480 737 0044 ,സിജു വി ജോർജ് 214 282 7458

Author

Leave a Reply

Your email address will not be published. Required fields are marked *