പത്രികാ സമര്‍പ്പണം അവസാനിച്ചു; ഇതു വരെ പത്രിക സമര്‍പ്പിച്ചത് 16 പേർ; സൂക്ഷ്മ പരിശോധന 28 ന്പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. ഒക്ടോബര്‍ 25ന്ഒമ്പത് പേർ കൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതു വരെ 16 പേര്‍ പത്രിക സമര്‍പ്പിച്ചു.
ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സി.പി.ഐ.എം), കെ പ്രമീള കുമാരി (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, രാഹുൽ ആർ, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ മണലഴി വീട് എന്നിവരാണ് വരണാധികാരിയായ പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 16സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ എന്ന വെബ്സൈറ്റിലും ലഭിക്കും.പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28ന് നടക്കും. 30 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്.