ആയുർവേദ ദിനാചരണത്തിന് തുടക്കമായി

Spread the love

ആലപ്പുഴ: ഒൻപതാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീളുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി ആയുർവേദ സെമിനാർ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡി എം ഒ ഡോ. വൈ എം ഷീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി, ഡി.പി.എം ഡോ. ശ്രീ കെ ജി. ശ്രീജിനൻ , ഡോ. ശാലിനി തോമസ് എന്നിവർ സംസാരിച്ചു. ‘വനിതകളുടെ ആരോഗ്യത്തിൽ ആയുർവ്വേദം’ എന്ന വിഷയത്തിൽ ഡോ. രാജി ആർ ക്ലാസ്സെടുത്തു.

ഐ.സി.ഡി.എസ്. ജീവനക്കാർക്കായി ‘ഹെൽത്തി സ്നാക്സ്’ മത്സരം സംഘടിപ്പിച്ചു. സെൽഫി മത്സര ഉദ്ഘാടനം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ്സ് കവിത നിർവ്വഹിച്ചു. ജീവനക്കാർക്ക് ‘ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്’ ആരോഗ്യപാചക മത്സരവും നടത്തി. ആയുഷ് വകുപ്പാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സംസ്ഥാനവ്യാപകമായി ഷോർട്ട് ഫിലിം മത്സരം , റീൽസ് മത്സരം എന്നിവയും വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം , പൊതുജനങ്ങൾക്കായി പ്രസംഗമത്സരം എന്നിവയും സംഘടിപ്പിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *